
സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായ ചർച്ച സ്ത്രീയുടെ വസ്ത്രങ്ങളും ലൈംഗികതയുമാണ്. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞ നടി റിമയുടെ വാക്കുകളേക്കാൾ സമൂഹമാധ്യമത്തിൽ ചർച്ചയായത് അവർ ധരിച്ചിരുന്ന വസ്ത്രമാണ്. എന്താണ് സദാചാരം എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പ് ശ്രദ്ധനേടുന്നു. പരിഹാസ പൂർണ്ണമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത് ഫ്രാൻസിസ് ജോയ് ആണ്.
കുറിപ്പ് ഇങ്ങനെ,
എന്താണ് സദാചാരം?
A- ഒളിഞ്ഞുനോക്കി ശീലിച്ചവർക്ക്
നേരെ കാണുമ്പോഴുണ്ടാവുന്ന
കൃമികടിയുടെ പേരാണ് സദാചാരം.
ഓർമ്മയുണ്ടോ:
പള്ളിയിൽ ജീൻസ് ധരിച്ച് വരുന്ന പെൺകുട്ടികളുടെ കഴുത്തിൽ കല്ല് കെട്ടി കടലിൽ താഴ്ത്തണമെന്ന് ഷാർലൊ എഴാനിക്കാട്ട് എന്ന വെള്ളനൈറ്റിക്കാരൻ പറഞ്ഞത്?
ഓർമ്മയുണ്ടോ:
പാർലിമെന്ററിലെ ആദ്യ സന്ദർശനത്തിന് ആധുനീക വസ്ത്രങ്ങളണിഞ്ഞുവന്ന ബംഗാളിലെ താര എം പിമാരായ മിമി ചക്രവർത്തി, നുസ്രത്ത് ജഹാൻ എന്നിവർക്കെതിരെ ഉണ്ടായ സൈബർ ആക്രമണം!
ഇതൊക്കെ കഴിഞ്ഞ് സൂപ്പർ താരങ്ങളുടെ സിൽമയിൽ യാതൊരു ആവശ്യവും ഇല്ലാതെ കുത്തിതിരുകുന്ന ‘ഐറ്റം ഡാൻസ്’ കാണാൻ ബ്ളാക്കിൽ ടിക്കറ്റെടുത്ത് തലയിൽ മുണ്ടിട്ട് പോകുന്നതാണ് ഗയ്‌സ് സംസ്ക്കാരം.
പോട്ടം – 1:
പദ്മപ്രിയ
സിൽമ : മൃഗം (തമിഴ്)
പോട്ടം – 2:
റിമ കല്ലിങ്കൽ
IFFK 2022
Post Your Comments