ജയ്‌പൂർ :യുവതിയുടെ ആത്മഹത്യാശ്രമം തടയാൻ കഴിഞ്ഞത് ഒരു ഫോൺ വിളിയിലൂടെ. മൂക-ബധിരയും നവവധുവുമായ 23 കാരി ചെറുപ്പകാലം തൊട്ട് പിതാവിന്റെയും വിവാഹശേഷം ഭർത്താവിന്റെയും പീഡനങ്ങൾക്ക് ഇരയാവുകയായിരുന്നു.ഇക്കാര്യങ്ങൾ പറഞ്ഞ് പൊലീസ് ഹെൽപ്ലൈനിലെ കൗൺസലർ ദമ്പതികളോട് യുവതി വിഡിയോ കോൾ വഴി ആംഗ്യ ഭാഷയിൽ സംസാരിച്ചു.
ജീവിതം മടുത്തു എന്ന് പറഞ്ഞ് യുവതി ദിവസങ്ങൾക്കുമുമ്പ് ഇവരെ വിളിച്ചിരുന്നു. വ്യാഴാഴ്ച രാത്രി വീണ്ടും വിഡിയോ കോളിലൂടെ പുരോഹിതിനെ വിളിച്ചു. കുരുക്ക് കഴുത്തിലിട്ടാണ് യുവതി സംസാരം തുടങ്ങിയത്. പിതാവ് ചെറുപ്പം മുതൽ ലൈംഗികമായി പീഡിപ്പിക്കുകയാണ്. വിവാഹം കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പീഡനവും. വിഷാദരോഗിയായി മാറിയ തനിക്ക് മരണമല്ലാതെ മറ്റൊരു വഴിയില്ല. ജോധ്പുർ സ്വദേശികളായ യുവതിയെയും സഹോദരിയെയും മാർച്ച് പത്തിനാണ് ഹനുമാൻഗഢ് സ്വദേശികളായ സഹോദരന്മാർ വിവാഹം കഴിച്ചത്.
Read also:നഴ്‌സുമാര്‍ക്ക് മിനിമം വേതനം 30,000 രൂപയെങ്കിലും നല്‍കണം: ബി.ജെ.പി
ഇന്ദോറിലെ പൊലീസിന്റെ മുക-ബധിര ഹെൽപ്ലൈനിൽ കോഒാഡിനേറ്ററായ
പുരോഹിതും മോണിക്കയുമാണ് യുവതിയോട് സംസാരിച്ചത്.രാജസ്ഥാനിലെ ഹനുമാൻഗഢ് ജില്ലക്കാരിയാണ് യുവതി.സംഭവ സമയം പുരോഹിത് മുംബൈയിലായിരുന്നു.ഇയാൾ ഉടൻ തന്നെ ഭാര്യ മോണിക്കയെ വിവരമറിയിച്ചു.ഇതോടൊപ്പം വിവരം ഹനുമാൻഗഢ് പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്തു .
പിന്നീട് ലോക്കൽ പോലീസ് യുവതിയെ രക്ഷിക്കാൻ വീട്ടിലെത്തി.ഹനുമാൻഗഡിലെ സർക്കാർ ഇതര സംഘടനയുടെ സംരക്ഷണയിലാണ് യുവതി ഇപ്പോൾ.കേസ് എടുത്തിട്ടില്ല
Post Your Comments