Latest NewsNewsIndia

ബിപ്ലവ് കുമാർ തുടങ്ങി : കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലെ തുക അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: ത്രിപുരയിൽ അഴിമതി, അലംഭാവം തിരിമറി തുടങ്ങിയ കാര്യങ്ങൾ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപ്പായിയുമായി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്.വികസന പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക അട്ടിമറിച്ച ബ്ലോക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ ഉള്‍പ്പടെ നാല് പേരെ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് നേരിട്ട് സന്ദര്‍ശനം നടത്തിയപ്പോഴാണ് ഉദ്യോഗസ്ഥരുടെ അലക്ഷ്യമായ നടപടി ശ്രദ്ധയില്‍പ്പെട്ടത്.

റോഡ് അറ്റകുറ്റപ്പണികള്‍ക്കും പുതിയ റോഡ് നിര്‍മ്മാണത്തിനും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക ബില്‍ എഴുതി കൈപ്പറ്റിയിരുന്നെങ്കിലും പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയിരുന്നില്ല. വികസന പദ്ധതികള്‍ വിലയിരുത്തുന്നതിന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഗ്രാമങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു. റോഡുകളുടെ പരിതാപകരമായ അവസ്ഥയും അംഗന്‍വാടികളിലെ അടുക്കളയിലെയും ശുചിമുറികളിലെയും വൃത്തിഹീനമായ അന്തരീക്ഷവും നേരിട്ട് മനസിലാക്കിയ അദ്ദേഹം ബ്ലോക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ ഉള്‍പ്പടെ മൂന്ന് പേരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

വികസന പ്രവർത്തനങ്ങൾക്കായി ഇവർ തുക കൈപ്പറ്റിയിരുന്നു. ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാലെ സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളില്‍ എത്തുകയുള്ളൂവെന്ന് മുഖ്യമന്ത്രി സന്ദര്‍ശന വേളയില്‍ വ്യക്തമാക്കി. വടക്കന്‍ ത്രിപുരയിലെ ജില്ലകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് ബിപ്ലബ് കുമാര്‍ ദേബ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button