മെല്‍ബണ്‍: തങ്ങളുടെ നിയമസംഹിതകളെ വരെ മറികടന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒന്നിപ്പിച്ച ലെസ്ബിയൻ ദമ്പതികളിൽ ഒരാൾ മരണത്തിന് കീഴടങ്ങി. ഓസ്‌ട്രേലിയയില്‍ നിയമപരമായി വിവാഹിതരായ ആദ്യ ലെസ്ബിയന്‍ ദമ്പതികളായി ചരിത്രത്തില്‍ ഇടം നേടിയ ജില്‍ കിന്റ് ജോ ഗ്രാന്റ് ദമ്പതികളിൽ ജോ ഗ്രാന്റ് ആണ് ലോകത്തോട് വിടപറഞ്ഞത്. അപൂര്‍വ്വ കാന്‍സര്‍ ബാധിച്ച് ജനുവരി 30നാണ് ജോഗ്രാന്റ് മരിച്ചത്.
Read Also: അമ്മയുടെ ഐഫോണിനെ 48 വർഷത്തേക്ക് ലോക്ക് ചെയ്ത് രണ്ടു വയസുകാരന്‍
വിവാഹം നിയമപരമാക്കാന്‍ 30 ദിവസത്തെ കാത്തിരിപ്പ് കാലാവധി വേണമെന്നാണ് ഓസ്‌ട്രേലിയന്‍ നിയമം എന്നാല്‍ പങ്കാളികളിലൊരാള്‍ മരണത്തെ കാത്ത് കഴിയുകയാണെന്നതിനാൽ സര്‍ക്കാര്‍ നിയമം മറികടന്ന് അവരുടെ വിവാഹം റജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഗവൺമെന്റ് ചെയ്‌ത് നൽകുകയായിരുന്നു. കിന്റും ഗ്രാന്റും എട്ട് വര്‍ഷമായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതെങ്കിലും 48 ദിവസം മാത്രമാണ് ഇവർ നിയമപരമായി ഒരുമിച്ച് താമസിച്ചത്.
Post Your Comments