NewsInternational

സിറിയയിൽ ആക്രമണം രൂക്ഷമാകുന്നു ; രണ്ടാഴ്ചക്കിടെ മരണസംഖ്യ 674 ആയി ഉയർന്നു

ഡമാസ്കസ്: കണ്ണീരുണങ്ങാതെ സിറിയ. രണ്ടാഴ്ച പിന്നിടുമ്പോള്‍ കിഴക്കന്‍ ഗൂതയില്‍ ബശ്ശാര്‍ സേന നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ 674 ആയി ഉയര്‍ന്നതായി മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഇരുന്നൂറോളം പേര്‍ കുട്ടികളാണ്. പതിനായിരങ്ങള്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രമേയം ഐക്യരാഷ്ട്രസഭ പാസാക്കിയെങ്കിലും ഇത് വരെയും നടപ്പിലായിട്ടില്ല

സിറിയൻ തലസ്ഥാനമായ ഡമാസ്കസിനോട് ചേര്‍ന്ന കിഴക്കന്‍ ഗൂതയില്‍ വിമത പോരാളികളുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ചാണ് ബശ്ശാര്‍ സൈന്യവും റഷ്യന്‍ സൈന്യവും ആക്രമണം ആരംഭിച്ചത്. ഇപ്പോഴും ഇവിടെ ആക്രമണം തുടരുന്നു ഒടുവുൽ ലഭിക്കുന്ന വിവരം.

ALSO READ ;സിറിയന്‍ സര്‍ക്കാരിനെതിരെ ആക്രമണം ശക്തമാക്കി തുര്‍ക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button