കൊച്ചി: അര്‍ത്തുങ്കല്‍ പള്ളി ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന ടി.ജി മോഹന്‍ ദാസിന്‍റെ വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈകോടതി സിംഗിള്‍ ബെഞ്ച് തള്ളി. അര്‍ത്തുങ്കല്‍ പൊലീസിന് അന്വേഷണം തുടരാമെന്നും കോടതി ചൂണ്ടിക്കാട്ടി.കേസില്‍ ശരിയായി അന്വേഷണം നടക്കണമെന്നും ഇല്ലെങ്കില്‍ അത് വര്‍ഗീയ കലാപത്തിന് വഴിവെക്കുമെന്നും ജസ്റ്റിസ് കെമാല്‍ പാഷ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
അതേമയം, മോഹന്‍ ദാസിന്‍റെമൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. അര്‍ത്തുങ്കല്‍ പള്ളി നിന്ന സ്ഥലം ശിവക്ഷേത്രമാണെന്ന മോഹന്‍ ദാസിന്‍റെ ട്വീറ്റ് ആണ് വിവാദം ആയത്. അര്‍ത്തുങ്കല്‍ പള്ളി മുൻപ് ശിവക്ഷേത്രമായിരുന്നു. ഇവിടെ ഉദ്ഖനനം നടത്തിയാല്‍ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിക്കും. ഇത് വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കള്‍ ചെയ്യേണ്ടത്. അള്‍ത്താരയുടെ നിര്‍മാണത്തിനിെട ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ട് പരിഭ്രമിച്ച പാതിരിമാര്‍ ജ്യോത്സനെ കണ്ട് ഉപദേശം തേടിയിരുന്നു.
അങ്ങനെ അള്‍ത്താര മാറ്റി സ്ഥാപിച്ചുവെന്നുമാണ് മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്.ശബരിമല ദര്‍ശനം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ എത്തി പ്രാര്‍ഥിച്ച് നേര്‍ച്ച സമര്‍പ്പിച്ച് മാലയൂരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആയിരുന്നു ടി ജി മോഹന്‍ദാസിന്റെ ട്വീറ്റ്.
Post Your Comments