KeralaLatest NewsNews

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കും : കേരളത്തിന്റെ ആവശ്യത്തിൽ കേന്ദ്ര തീരുമാനം ഉടനെന്ന് സൂചന

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനയെ നിരോധിക്കാന്‍ കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഡിജിപിമാരുടെ വാര്‍ഷികയോഗത്തില്‍ കേരളത്തിന്റെ പോലീസ് ഉന്നതന്‍ ലോക്നാഥ് ബെഹ്റ ഇക്കാര്യം ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജുവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ജ​നു​വ​രി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ ന​ട​ന്ന ഡി​ജി​പി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ ഈ ​വി​ഷ​യം ച​ര്‍​ച്ച​യാ​യപ്പോൾ  കേ​ര​ള​ത്തി​ല്‍ പോ​പ്പു​ല​ര്‍​ഫ്ര​ണ്ടി​ന്‍റെ വ​ള​ര്‍​ച്ച​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച്‌ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ വി​ശ​ദ​മാ​യ പ്രസന്റേഷൻ അ​വ​ത​രിപ്പിച്ചിരുന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, മു​തി​ര്‍​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ബെ​ഹ്റ​യു​ടെ അ​വ​ത​ര​ണം.പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെട്ട നാലു കേസുകളുടെ വിശദാംശങ്ങള്‍ വിശദീകരിച്ച്‌ സംഘടനയെ നിരോധിക്കാന്‍ ബെഹ്റ ശക്തമായി ആവശ്യപ്പെട്ടു. ഈ യോഗത്തിൽ ആണ് പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്കാ​ന്‍ കേ​ര​ളം സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യത്. ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​നെ ഉ​ദ്ധ​രി​ച്ച്‌ ദി ​ഹി​ന്ദു​വാ​ണ് വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ ലോ​ക്നാ​ഥ് ബ​ഹ്റ​യു​ടെ ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല. പോ​പ്പു​ല​ര്‍​ഫ്ര​ണ്ടി​നെ​തി​രേ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പോ​പ്പു​ല​ര്‍​ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ട്ട കേ​സു​ക​ളും ക്രി​മി​ന​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ബെ​ഹ്റ യോഗത്തിൽ അവതരിപ്പിച്ചു.രാജ്യം നേരിടുന്ന ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രഹസ്യാന്വേഷണ വിഭാഗമാണ് ഡിജിപി മീറ്റ് സംഘടിപ്പിക്കുന്നത്. സാധാരണഗതിയില്‍ ഏതെങ്കിലും പ്രത്യേക സംഘടനയെക്കുറിച്ച്‌ ഇത്തരം യോഗത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകാറില്ല എന്നതാണ് പ്രത്യേകത. ബെഹ്റ ഉന്നയിച്ച നാലു കേസുകളുടെ വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം തന്നെ ദേശീയ കുറ്റാന്വേഷണ ഏജന്‍സി ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിക്കപ്പെട്ടതാണ്.

പോപ്പുലര്‍ ഫ്രെണ്ടിനെ നിരോധിക്കാന്‍ കേരളത്തിന്റെ ശുപാര്‍ശ

ഒട്ടേറെ കടലാസ് ജോലികള്‍ ഇനിയും ബാക്കിയായതിനാല്‍ ഏപ്രില്‍ വരെ നിരോധനത്തിന് സാധ്യതയില്ല. സം​ഘ​ട​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വ​രി​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ വ്യ​ക്ത​മാ​ക്കി.ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​നെ ഉ​ദ്ധ​രി​ച്ച്‌ ദി ​ഹി​ന്ദു​വാ​ണ് വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button