പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയില്‍ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ആദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്നലത്തെ മത്സരം ജയിച്ചതോടെ ആറ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 4-1ന് ഇന്ത്യ മുന്നിലെത്തി. ഇന്നലത്തെ മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ 274 റണ്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 201ന് പുറത്തായി.
പരമ്പരയില്‍ ഉടനീളം ഫോമില്‍ തിളങ്ങുന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് ഒരു മത്സരത്തില്‍ മാത്രം ഫോമായ രോഹിത് ശര്‍മ്മ. പോര്‍ട്ട് എലിസബത്ത് സ്റ്റേഡിയത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരം എന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്. മാത്രമനല്ല പോര്‍ട്ട് എലിസബത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും രോഹിത്തിന് തന്നെയാണ്.
നൂറ്റിയിരുപത്തിയാറ് പന്തുകളില്‍ നിന്ന് നാല് സിക്‌സും 11 ഫോറും ഉള്‍പ്പടെ 115 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. 2011ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ്ലി 92 പന്തില്‍ 87 റണ്‍സെടുത്തിരുന്നു.
Post Your Comments