കൊച്ചി: സംസ്ഥാന സർക്കാർ കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡേഴ്സിന് തൊഴിൽ നൽകിയത് വെറും ശ്രദ്ധപിടിച്ചുപറ്റലിനു വേണ്ടി മാത്രം. കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡേഴ്സിന് തൊഴിൽ നൽകിയത് രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അവഗണനക്കും വിവേചനത്തിനും അതുകൊണ്ടൊന്നും അവസാനമായില്ല. കൊച്ചി മെട്രോയിലും ട്രാൻസ്ജെന്റർസ് വിവേചനം അനുഭവിച്ചിരുന്നു. ഇതിന്റെ തെളിവാണ് ട്രാൻസ്‌ജെന്ററായ കൊച്ചി മെട്രോ ജീവനക്കാരി ജോലി ഉപേക്ഷിച്ചത്. രാഗാ രഞ്ജിനിയാണ് തന്റെ ജോലി ഉപേക്ഷിച്ചത്. ഇതിനുള്ള കാരണവും രാഗാ രഞ്ജിനി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Read also:കന്യാസ്ത്രീകളുടെ പീഡനം : കൊച്ചി ഹോസ്റ്റലില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
ആഴ്ചയിൽ ഒരു ദിവസം പോലും അവധി ലഭിച്ചിരുന്നില്ല. 26 ദിവസം ജോലി ചെയ്യുമ്പോൾ 4 ദിവസം അവധി കിട്ടേണ്ടതാണ്. എന്നാൽ ഇത് തങ്ങൾക്ക് മാത്രം നിഷേധിക്കപ്പെട്ടു. ഒടുവിൽ ശമ്പളം ലഭിച്ചപ്പോഴാണ് മനസിലായത് അവധി ഇല്ലെന്നത്. ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചിരുന്നു. പക്ഷെ നടപടിയൊന്നും ഉണ്ടായില്ല. തങ്ങൾക്ക് ജോലി നൽകിയതിലൂടെ സംസ്ഥാന സർക്കാർ കൊച്ചി മെട്രോയെ കൂടുതൽ ശ്രദ്ധേയമാക്കി. പക്ഷെ തങ്ങളുടെ അവസ്ഥക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലായെന്നും ട്രാൻസ്‌ജെന്റർ യുവതി കുറ്റപ്പെടുത്തുന്നു. വേദനയോടെ ഈ യൂണിഫോം ഇവിടെ ഉപേക്ഷിക്കുന്നെന്നു എന്ന് പറഞ്ഞാണ് രാഗാ രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
Post Your Comments