വീരേന്ദര്‍ സേവാഗ്, ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ട്വന്റി20 ശൈലി കൊണ്ടുവന്ന താരം. വിരമിച്ചെങ്കിലും തന്റെ വീര്യം ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സേവാഗ്. പ്രഥമ ഐസ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലായിരുന്നു വീരു വെടിക്കെട്ട് വീണ്ടും കണ്ടത്. ഷൊയ്ബ് അക്തറിന്റെ പന്ത് സിക്സര്‍ പായിച്ചാണ് വീരു ബാറ്റിംഗ് ആരംഭിച്ചത്. മത്സരത്തില്‍ 31 പന്തില്‍ അഞ്ച് സിക്സും നാല് ഫോറും സഹിതം 62 റണ്‍സാണ് സെവാഗ് അടിച്ച് കൂട്ടിയത്.
എന്നാല്‍ സെവാഗിന്റെ ബാറ്റിംഗ് വെടിക്കെട്ട് സെവാഗിന്റെ ടീമായ പാലസ് ഡയമണ്ടിനെ രക്ഷിച്ചില്ല. മത്സരത്തില്‍ ഷാഹിദ് അഫ്രീദിയുടെ റോയല്‍ ആറ് വിക്കറ്റിന് സെവാഗിന്റെ ടീമിനെ തോല്പിച്ചു. പാലസ് ഡയമണ്ട് മുന്നോട്ട് വച്ച 165 റണ്‍ വിജയലക്ഷ്യം 15.2 ഓവറില്‍ റോയ്ല്സ് മറികടന്നു.
സെവാഗ് നായകനായ പാലസ് ഡയമണ്ട്സ് ടീമില്‍ തിലകരത്നെ ദില്ഷന്, ജയവര്‍ധനെ, ഹസി, സൈമണ്ട്സ്, മലിംഗ, കൈഫ് എന്നിവരാണ് കളിച്ചത്. അതേസമയം ഷുഹൈയിബ് അക്തര്‍, അബ്ദുള്‍ റസാഖ്, കാലീസ്, വെട്ടോറി തുടങ്ങിയ പ്രമുഖര്‍ അഫ്രീദി നയിക്കുന്ന റോയല്‍സ് ടീമില്‍ അണിനിരന്നു.
Post Your Comments