ചെന്നൈ: തന്റെ വിദ്യാര്‍ത്ഥിക്ക് മുന്നില്‍ മുട്ടുകുത്തി കൈകൂപ്പി ഒരു സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ ചിത്രമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. തമിഴ്നാട്ടിലെ വില്ലുപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ പ്രിന്‍സിപ്പാള്‍ ജി. ബാലുവായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. ജനുവരി 24ന് എടുത്ത ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മുന്നിലാണ് ബാലു മുട്ടുകുത്തിയത്. ക്ലാസില്‍ കയറാന്‍ തന്റെ വിദ്യാര്‍ത്ഥിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു ഈ പ്രിൻസിപ്പാൾ.
Read Also: ഇതുകൂടി അറിഞ്ഞ ശേഷം കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുക; ഇങ്ങനെയും പണികിട്ടും
പതിവായി ക്ലാസില്‍ കയറാത്ത വിദ്യാര്‍ത്ഥിയാണ് ഇയാളെന്നും അതിനാല്‍ ക്ലാസില്‍ കയറാന്‍ അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്തതെന്നും പ്രിൻസിപ്പാൾ പറയുകയുണ്ടായി. പതിവായി സ്കൂളില്‍ എത്താത്ത മിക്ക വിദ്യാര്‍ത്ഥികളുടേയും വീടുകളില്‍ എത്തി ബാലു ഇത്തരത്തിൽ അഭ്യര്‍ത്ഥന നടത്തിയിരുന്നു. വരും തലമുറയെ നേര്‍വഴിക്ക് നടത്താനാണ് തന്റെ ശ്രമമെന്ന് അദ്ദേഹം പറയുകയുണ്ടായി.
Post Your Comments