മുംബൈ: കൗമാര ലോകകപ്പ് നേടിയതിന് പിന്നാലെ ഇന്ത്‌യന്‍ ടീമിന് സമ്മാനപ്പേരുമഴയാണ്. ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപയും കളിക്കാര്‍ക്ക് ഓരോരുത്തര്‍ക്ക് 30 ലകര്,ം രൂപ വീതവുമാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
ഫീല്‍ഡിംഗ് കോച്ച് അഭയ് ശര്‍മ്മ, ബൗളിംഗ് കോച്ച് പരസ് മാംബെരി അടക്കം സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് 20 ലക്ഷം രൂപവീതവും സമ്മാനവും ലഭിക്കും. അണ്ടര്‍ 19 ലോകകപ്പില്‍ നാല് തവണ കിരീടം ചൂടുന്ന ടീം എന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യയുടെ യുവടീമിനെ ബിസിസിഐയുടെ താത്ക്കാലിക കമ്മിറ്റി അദ്ധ്യക്ഷന്‍ വിനോദ് റായി അഭിനന്ദിച്ചു. രാഹുല്‍ ദ്രാവിഡിന്റെ ആത്മാര്‍ത്ഥതയ്ക്കുള്ള പ്രതിഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments