Latest NewsNewsIndia

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായ് ഐഎൻഎസ് കരഞ്ച്

മുംബൈ: ഇന്ത്യൻ നാവികസേനയുടെ പുത്തൻ അന്തർവാഹിനി ഐഎൻഎസ് കരഞ്ച് നീറ്റിലിറങ്ങി. നാവിക സേനയുടെ ആക്രമണശേഷി വർധിപ്പിക്കാൻ ഐഎൻഎസ് കരഞ്ചിനാകും. പ്രൊജക്ട് 75ന്‍റെ ഭാഗമായി ഫ്രഞ്ച് സഹകരണത്തോടെ നിർമിച്ച മൂന്നാമത്തെ സ്കോർപിൻ ക്ലാസ് അന്തർവാഹിനിയാണിത്. ബുധനാഴ്ചയാണ് പരീക്ഷണ യാത്രയ്ക്കായി അന്തർവാഹിനി കടലിലിറക്കിയത്.

മുംബൈയിലെ മസഗോണ്‍ ഡോക് യാർഡിൽ നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.1565 ടണ്‍ ഭാരമാണ് ഐഎൻഎസ് കരഞ്ചിനുള്ളത്‌. ഐഎൻഎസ് കൽവാരി, ഐഎൻഎസ് ഖണ്ഡേരി എന്നിവയുടെ തുടർച്ചയാണ് ഐഎൻഎസ് കരഞ്ച്. 2019 പകുതിയോടെ അന്തർവാഹിനി നാവികസേനയുടെ ഭാഗമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button