ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ലോകകപ്പിലെ സെമിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടി. ചിരവൈരികള്‍ എന്ന് പറയുമെങ്കിലും സെമിയില്‍ ഇരു ടീമുകളുടെയും യുവനിര പുറത്തെടുത്ത സ്പോര്‍ട്സ്മാന്‍ സ്പിരിറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാ വിഷയം. ഇതിനെ അഭിനന്ദിച്ച് ഇന്ത്യന്‍ ടീം നായകന് വിരാട് കോഹ്ലിയും രംഗത്തെത്തി.
ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 48-ാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ ഷൂ ലെയ്സ് പാക്ക് ഫീല്‍ഡറാണ് കെട്ടിക്കൊടുത്തത്. പാക്കിസ്ഥാന് ഇന്നിംഗ്സിലും ഇത്തരം സംഭവമുണ്ടായി. പാക് താരത്തിന്റെ ഷൂലെയ്സ് ഇന്ത്യന്‍ ഫീല്‍ഡര്‍ കെട്ടിക്കൊടുത്തു. ഈ രണ്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇന്ത്യയും പാക്കിസ്ഥാനും എതിരാളികള്‍ മാത്രമാണെന്നും ശത്രുക്കളല്ലെന്നും ഇതാണ് യഥാര്‍ത്ഥ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റെന്നും വിരാട് കോഹ്ലി ട്വീറ്റ് ചെയ്തിരുന്നു.
They are Not Enemies. . .
Sportsman spirit ?#U19CWC #INDvPAK #PAKvIND #ViratKohli pic.twitter.com/kJALbgZnf1
— Virat Kohli (@officialKohliFC) January 30, 2018
Post Your Comments