ഐഎസ്എല്‍ ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച പെന്‍ ഓര്‍ജി ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതായി റിപ്പോർട്ട്. കൊല്‍ക്കത്തന്‍ ക്ലബ് മോഹന്‍ ബഗാന് ആണ് താരത്തെ സ്വന്തമാക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ക്ലബ് റിലീസ് ചെയ്ത ഹെയ്തി താരം സോണി നോര്ദേക്കു പകരക്കാരനായാണ് പെന്‍ ഓര്‍ജി ടീമിലേക്കെത്തുന്നത്.
Read Also: സിഫ്നിയോസിന് പുറകെ മറ്റ് രണ്ട് താരങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്സ് വിട്ടേക്കും
ഇന്ത്യന്‍ ഫുട്ബോള്‍ ലീഗിലെ തന്നെ മികച്ച നമ്പര്‍ 10 എന്ന ലേബലില്‍ അറിയപ്പെടുന്ന കളിക്കാരനാണ് ഓര്‍ജി. ബ്ലാസ്റ്റേഴ്സിനായി ആദ്യ സീസണില്‍ 13 മത്സരങ്ങള്‍ കളിച്ച ഓര്‍ജി രണ്ടു ഗോളുകള്‍ നേടിയിട്ടുണ്ട്. മുഹമ്മദന്‍ സ്പോര്‍ടിങ്ങ്, ഈസ്റ്റ് ബംഗാള്‍, ജെസിടി എന്നീ ഐ ലീഗ് ക്ലബുകള്‍ക്കും വേണ്ടി താരം കളിച്ചിട്ടുണ്ട്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments