ദിവസങ്ങളോളം ജീന്‍സ് കഴുകാതെ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ. ജീന്‍സ് കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത വസ്ത്രമാണ്. അത് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കുമ്പോള്‍ വിയര്‍പ്പ് തങ്ങിയിരുന്നു കൂടുതല്‍ ചര്‍മരോഗങ്ങള്‍ക്ക് കാരണമാകുന്നു.
അതുപോലെ കുഷ്ഠരോഗം തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങളും പ്രകടമാണെന്ന് വിദ്ഗ്ധര് അഭിപ്രായപ്പെടുന്നു. മുന്‍പ് നാലു ശതമാനം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചിരങ്ങ്, വട്ടച്ചൊറി പോലുള്ള രോഗങ്ങള്‍ 25 മുതല്‍ 30 ശതമാനം പേരില്‍ കാണപ്പെടുന്നുവെന്ന് ചര്‍മരോഗത്തിന് ചികിത്സ നല്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.
read also: ജീന്‍സ് കഴുകരുത്: ലിവൈസിന്റെ സിഇഒ പറയുന്നത് ശ്രദ്ധിക്കൂ
ചര്‍മരോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്ബോള്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് കിട്ടുന്ന ലേപനങ്ങള്‍ പുരട്ടി സ്വയം ചികിത്സ നടത്താതെ ഡോക്ടറുടെ ഉപദേശം വാങ്ങുകയാണ് ഉത്തമം. അതുപോലെ മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും വെളുപ്പിക്കാനും ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കളും ചര്‍മത്തിന് ദോഷകരമാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments