BUDGET-2018

ഈ വര്‍ഷത്തെ ബജറ്റിന് ബാങ്കിങ് മേഘലയെ കരകയറ്റാനാകുമോ ?

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. നിയമസഭാ സമ്മേളനം ജനുവരി 22 മുതല്‍ ആരംഭിക്കും. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്പൂര്‍ണ ബജറ്റ് സമ്മേളനമായിരിക്കും ഇത്തവണത്തേത്. സാധാരണ ബജറ്റ് സമ്മേളനത്തില്‍ ബജറ്റ് അവതരണവും നാല് മാസത്തെ വോട്ട് ഓണ്‍ അക്കൗണ്ടുമാണ് പാസാക്കലുമാണ് നടക്കാറ്. എന്നാല്‍ സമ്പൂര്‍ണ ബജറ്റ് സമ്മേളനം നടത്തുന്നതോടെ ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള സമ്പൂര്‍ണ ചര്‍ച്ച സാമ്പത്തിക വര്‍ഷ ആരംഭത്തിന് മുന്ന് തന്നെ നടക്കും. ഇതോടെ പ്ലാന്‍ എക്സ്പെന്‍ഡിച്ചര്‍ അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ണമായി നടിപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. മുമ്പ് വക്കം പുരുഷോത്തന്‍ ധനമന്ത്രി ആയിരുന്ന മുന്നണി സര്‍ക്കാരിലാണ് ഇതുപോലെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച സമീപകാല ചരിത്രമുള്ളത്. എന്നാല്‍ ഇത്തവണത്തെ ബജറ്റിന് ബാങ്കിങ് മേഖലയെ കരകയറ്റാനാകുമോ എന്ന സംശയത്തിലാണ് ജനങ്ങള്‍

നോട്ടുനിരോധനത്തിന് ശേഷം ഏറ്റവുമധികം പഴികേട്ട ബാങ്കിങ് മേഖലയ്ക്ക് ബജറ്റില്‍പരിഷ്‌കരണ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിജിറ്റല്‍ ഇടപാടുകള്‍പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികളും ബജറ്റില്‍പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് പച്ചക്കൊടികാട്ടുന്ന പ്രഖ്യാപനവും ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും കരുതുന്നു.

ഡിജിറ്റല്‍ ഇടപാടുകള്‍പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകളെ സഹായിക്കുന്ന പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് ബാങ്കിങ് രംഗത്തെയും പൊതുജനങ്ങളുടേയും പ്രതീക്ഷ. ഇന്ദ്രധനുസ് പദ്ധതിയിലൂടെ പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് ആവശ്യം. അങ്ങനെയെങ്കില്‍ റീ കാപ്പിറ്റലൈസേഷന്‍ബോണ്ട്  ഇറക്കിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചുമായിരിക്കും പണം ഉറപ്പാക്കുന്നത്. ഇതീലൂടെ ഡിജിറ്റല്‍ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ്, എ.ടി.എം ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് എന്നിവ കുറയ്ക്കാനാകുമെന്നാണ് ബാങ്കുകളുടെ വിലയിരുത്തല്‍. സോട്ട് ജോസി മാത്യു സീനിയര്‍എഡിറ്റര്‍, ബിസിനസ് ടുഡേ എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ലക്ഷ്യത്തിനായി വീട് വായ്പയ്ക്ക് പലിശ നിരക്ക് കുറയ്ക്കുകയെന്ന ഉപഭോക്താക്കളുടെ ആവശ്യത്തിനും ഇക്കുറി പച്ചക്കൊടി പ്രതീക്ഷിക്കുന്നുണ്ട്.

വായ്പയുടെ ചെറിയ ശതമാനം കേന്ദ്രസര്‍ക്കാര്‍വഹിക്കുക എന്ന പദ്ധതി നിലവിലുണ്ടെങ്കിലും തുക വലുതാക്കി വിപുലീകരിക്കാനുള്ള സാധ്യതയുമുണ്ട്. സോട്ട് ജോസി മാത്യു സീനിയര്‍എഡിറ്റര്‍, ബിസിനസ് ടുഡേ ബാങ്കുകള്‍വഴിയുള്ള ലൈഫ് ഇന്‍ഷുറന്‍സിന് നികുതി ഇളവ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ഗുരുതര രോഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് എന്നിവയെ നികുതിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കുക എന്നീ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അതേസമയം, പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്ന സാഹചര്യത്തില്‍ലയനനീക്കവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍നീക്കം. നിഷ്‌ക്രിയ ആസ്തി വര്‍ധിച്ച സാഹചര്യത്തില്‍പാപ്പരത്ത നിയമത്തില്‍ഭേദഗതി വരുത്തിശക്തിപ്പെടുത്തണമെന്നും ആവശ്യവും ബാങ്കില്‍മേഖലയില്‍നിന്നും ഉയരുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button