മലപ്പുറം: ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത ശേഷം നൈജീരിയന്‍ സ്വദേശികള്‍ക്ക് പണം തട്ടാന്‍ സഹായം ചെയ്ത സംഭവത്തില്‍ യുവതി പിടിയില്‍. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശി വിമലയാണ് പിടിയിലായത്. മഞ്ചേരി കോ- ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത ശേഷം പണം തട്ടാനായി നൈജീരിയന്‍ സ്വദേശികള്‍ക്ക് സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും യുവതി എടുത്ത് നല്‍കുകയായിരുന്നു. 70 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്.
ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലുള്ള അക്കൗണ്ട് ഉടമകളുടെ പേര് വിവരങ്ങളും മൊബൈല്‍ നമ്പറുകളും മാറ്റിയ ശേഷം മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ വഴി ഇവര്‍ പണം തട്ടുകയായിരുന്നു. സംഭവത്തില്‍ നൈജീരിയന്‍ സ്വദേശികള്‍ നേരത്തെ പിടിയിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന വിമലയെ പൊലീസ് പിടികൂടിയത്.
Post Your Comments