Latest NewsNews

ഡോക്ടര്‍ ദമ്പതികളുടെ മകന്റെ മരണത്തില്‍ ദുരൂഹത : ശരീരത്തിലാകെ നീല നിറം

ആലപ്പുഴ: ആലപ്പുഴയില്‍ ഡോക്ടര്‍ ദമ്പതികളുടെ 15 വയസുകാരനായ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നില്‍ ലഹരി മാഫിയയുടെ നീരാളിക്കൈകളെന്ന് സംശയം. സനാതനപുരം വൈക്കത്ത് വീട്ടില്‍ ഡോ. ജോഷി ജോസഫിന്റെ മകന്‍ നിഖില്‍ ജോഷി (15) യൊണ് മരിച്ച നിലയില്‍ കാണപ്പട്ടെത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. തുടര്‍ന്ന് വീട്ടുകാര്‍ നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്നു.

കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഡോ. സംഗീതയാണ് കുട്ടിയുടെ മാതാവ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ എന്താണ് മരണകാരണമെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍ നീലനിറം കണ്ടതാണ് പൊലീസിന് സംശയം ഉയര്‍ത്തിയത്. രാവിലെ സംഭവസമയത്ത് കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. മുത്തച്ഛനും മുത്തശ്ശിയും മാറി മാറി വിളിച്ചെങ്കിലും കുട്ടി ഉണര്‍ന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകന്നു കടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജനറല്‍ ആശുപത്രിയില്‍ പീഡിയാട്രീഷനായ അമ്മയും സ്വകാര്യ ആശുപത്രിയില്‍ പീഡിയാട്രീഷനായ അച്ഛനും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.സ്വകാര്യ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന നിഖിലിന് കാര്യമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്ല.ശരീരത്തില്‍ നീല നിറം കണ്ട സാഹചര്യത്തിലാണ് വിഷാംശം ശരീരത്തില്‍ കടന്നിരിക്കാനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നത്. ആലപ്പുഴയിലെ ലഹരി മരുന്ന് മാഫിയയുടെ കൈകള്‍ മരണത്തിന് പിന്നിലുണ്ടോയെന്നും സംശയം ഉയര്‍ന്നിരിക്കുന്നു.

സ്‌കൂളുകള്‍ക്ക് ചുറ്റും ഇടക്കാലത്ത് പുകയിലയുടെയും കഞ്ചാവിന്റെയും വില്‍പന തകൃതിയായതോടെ അദ്ധ്യാപക-രക്ഷാകര്‍തൃ സംഘടനകള്‍ ഇടപെട്ട് പൊലീസ് സഹായത്തോടെ ഫലപ്രദമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍, പുകയില ഉത്പന്നങ്ങളും കഞ്ചാവും കിട്ടാതായതോടെ വീര്യം കൂടിയ ന്യൂജന്‍ ലഹരികളായ അക്‌സര്‍ ഫെവിക്കോള്‍, വൈറ്റ്‌നര്‍, ടിന്നര്‍ എന്നിവയിലേക്ക് തിരിഞ്ഞിരിക്കുകയാണ് കുട്ടികള്‍. സിന്തറ്റിക് റബര്‍ ഫെവിക്കോള്‍ എന്ന പേരിലെ അക്‌സര്‍, വൈറ്റ്‌നര്‍, ടിന്നര്‍ എന്നിവയുടെ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്ന് പല കുട്ടികള്‍ക്കും അറിവില്ല. പല സ്‌കൂളുകളുടെയും പരിസരത്ത് ഇത്തരത്തിലുള്ള ഒഴിഞ്ഞ നിരവധി ടിന്നുകള്‍ കണ്ടെത്തിയിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button