Latest NewsNewsNewsBUDGET-2018

സാധാരണക്കാരിലേക്ക് ബജറ്റ് നേട്ടങ്ങള്‍ എത്താൻ താമസിക്കും

ബജറ്റിന്റെ നേട്ടങ്ങള്‍ക്കായി സാധാരണക്കാരന്‍ ഏറെ കാത്തിരിക്കേണ്ടി വരുമെന്ന് പ്രോഗ്‌നോ അഡ്വസര്‍ സ്ഥാപകന്‍ ജി.സഞ്ജീവ് കുമാര്‍. മാക്രോ ഇക്കണോമിക് തലത്തില്‍ മാത്രം ഒട്ടേറെ പ്രതീക്ഷ നല്‍കുന്ന ബജറ്റാണ് ഇത്തവണത്തേത്. കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് പിന്‍വലിച്ചു കൊണ്ടുളള നടപടിയ്ക്ക് ശേഷമുളള ആദ്യ ബജറ്റില്‍ സാധാരണക്കാരന് പ്രതീക്ഷിക്കാന്‍ ഏറെയൊന്നുമുണ്ടായില്ല എന്നത് അല്‍പ്പം നിരാശ ജനിപ്പിക്കുന്ന ഒന്നാണ്.

നോട്ട് നിരോധനം ബാങ്കില്‍ നിക്ഷേപം കൂടാന്‍ കാരണമായി. ഇതോടെ സര്‍ക്കാറിന് ഏറെ നേട്ടമുണ്ടായതിനാല്‍ ഒട്ടേറെ ഇളവുകളാണ് സാധാരണക്കാരന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ മാക്രോ ഇകണോമിക് തലത്തില്‍ ഏറെ നല്ല മാറ്റങ്ങള്‍ കൊണ്ടു വന്ന ഈ ബജറ്റ് ഇടത്തരക്കാരുടെ ജീവിതത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കില്ല.

രണ്ടര ലക്ഷമായി തന്നെ ആദായനികുതിയുടെ ഇളവ് നിലനിര്‍ത്തിയതും, രണ്ടരലക്ഷം മുതല്‍ 5 ലക്ഷം വരെ അഞ്ച് ശതമാനം മാത്രം നികുതി ഏര്‍പ്പെടുത്തിയ പ്രഖ്യാപനവും സാധാരണക്കാരന് പ്രതീക്ഷ നല്‍കുന്നു.

കൂടാതെ ഐ.ആര്‍.ടി.സി ബുക്കിങ് സര്‍വ്വീസ് ചാര്‍ജ് നിര്‍ത്തലാക്കിയത് തീര്‍ത്തും സ്വാഗതാര്‍ഹമാണ്. വസ്തുവകകള്‍ വില്‍ക്കുമ്പോള്‍ കണക്കാക്കുന്നന മൂലധനനേട്ട പരിധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി ചുരുക്കിയതും ഇത് വഴി നികുതിയില്‍ ലഭ്യമാകുന്ന കുറവും പ്രയോജനപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button