KeralaLatest NewsNews

സംസ്ഥാന ബജറ്റ്: ശബരിമല വിമാനത്താവളത്തിനായി 1.88 കോടി രൂപ വകയിരുത്തി

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി 1.88 കോടി രൂപ ബജറ്റിൽ വകയിരുത്തി. റബറിന്റെ താങ്ങുവില ഉയര്‍ത്തി. 170 രൂപയില്‍ നിന്ന് പത്ത് രൂപ വര്‍ദ്ധിപ്പിച്ച് 180 രൂപയാക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. മേയ്ക്ക് ഇന്‍ കേരളയ്ക്ക് 1829 കോടി രൂപ മാറ്റിവെയ്ക്കുമെന്നും അദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് 128 കോടി അനുവദിച്ചു. പുതിയ ബസുകള്‍ വാങ്ങാനാണ് ഇതില്‍ 92 കോടി അനുവദിച്ചിരിക്കുന്നത്. കേരളത്തിലെ മദ്യം കയറ്റുമതിക്ക് നടപടി സ്വീകരിക്കുമെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിൽ നിർമിക്കുന്ന മദ്യം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനു പ്രായോഗിക നടപടി സ്വീകരിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.

ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി വ്യക്തമാക്കി. വായ്പ എടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കും. സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ അനുവദിക്കും. സ്ഥലം നിശ്ചയിച്ചിട്ടില്ല. ഡിജിറ്റല്‍ സര്‍വകലാശാല സ്ഥിരം സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്തുകോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദം നേടിയാല്‍ ഓക്‌സഫോര്‍ഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് ചേരാനാകും. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുകയാണ് സര്‍ക്കാര്‍ സമീപനമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിയിടീനുള്ള നീക്കം നടക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ അവഗണ പാര്യമത്തിലാണ്. ഇത് പ്രതിപക്ഷവും അംഗീകരിക്കുന്നുണ്ട്. വികസനത്തില്‍ കേരള മാതൃക തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button