KeralaLatest NewsNews

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീര്‍ഥാടനകേന്ദ്രമായി പത്മനാഭസ്വാമി ക്ഷേത്രത്തെ മാറ്റും; കടകംപള്ളി സുരേന്ദ്രന്‍

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീര്‍ഥാടനകേന്ദ്രമായി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ടൂറിസം, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

read also: നവസ്വരങ്ങൾ കൊണ്ട് പൂട്ടിയ സംഗീതപൂട്ട് : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയിലെ കണക്കെടുപ്പിന് കടമ്പകൾ ഏറെ

ഭക്തരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതി തയാറാക്കി കേന്ദ്രം മുഖേന ഫണ്ട് ലഭ്യമാക്കുന്നത്. ലോകശ്രദ്ധയാര്‍ജിച്ച ക്ഷേത്രമെന്ന നിലയില്‍ തിരുപ്പതി മോഡലില്‍ കൂടുതല്‍ തീര്‍ഥാടകരെ ആകര്‍ഷിക്കാനാണ് ശ്രമിക്കുന്നത്.

read also: രാജകീയ പ്രൗഡിയോടെ നിലകൊള്ളുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും ഐതിഹ്യവും

ക്ഷേത്രത്തില്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. പല കാലങ്ങളിലായി ക്ഷേത്രത്തിന് ചുറ്റും നടന്ന കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണസമിതി ഇക്കാര്യങ്ങള്‍ തിട്ടപ്പെടുത്തിവരികയാണ്. സുപ്രീം കോടതി നിര്‍ദേശവും ഇക്കാര്യത്തിലുണ്ട്. ക്ഷേത്രത്തിലെ അമൂല്യനിധികള്‍ സംബന്ധിച്ച അന്താരാഷ്ട്ര നിലവാരമുള്ള മ്യൂസിയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. യഥാര്‍ഥ നിധി പ്രദര്‍ശിപ്പിക്കുകയല്ല, അവയുടെ ത്രീഡി രൂപങ്ങളും ചിത്രങ്ങളും മറ്റും പ്രദര്‍ശിപ്പിക്കുന്നതിനാണ് ആലോചന. മ്യൂസിയം സ്ഥാപിച്ചാല്‍ തീര്‍ഥാടകരുടെയും വിനോദസഞ്ചാരികളുടെയും മഹാപ്രവാഹമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത് മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനോടനുബന്ധിച്ച് നിര്‍വധി വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button