Latest NewsCricketSports

സെഞ്ചൂറിയന്‍ ടെസ്റ്റ്; ദക്ഷിണാഫ്രിക്ക 335 പുറത്ത്, ലീഡിനായി ഇന്ത്യ പൊരുതുന്നു

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ലീഡിനായി ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം ദക്ഷിണാഫ്രിക്കയെ 335 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ചു. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ മുന്‍നിരയും തകര്‍ന്നടിഞ്ഞു. രണ്ടാം ദിവസം കളി അഴസാനിപ്പിക്കുമ്പോള്‍ 183ന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.

85 റണ്‍സോടെ വിരാട് കോഹ്ലിയും 11 റണ്‍സോടെ ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍. ധവാന് പകരം ടീമിലെത്തിയ കെ എല്‍ രാഹുല്‍ പരാജയമായിരുന്നു. 10 റണ്‍സിന് രാഹുല്‍ പുറത്തായി. മുരളി വിജയ് 46 റണ്‍സ് നേടി. റണ്‍ നേടാനാകാതെ പൂജാര റണ്‍ഔട്ട് ആയതാണ് ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചു.

രോഹിത് ശര്‍മ്മ വീണ്ടും പാരാജയമായി. 10 റണ്‍സ് നേടിയ രോഹിത് പവലിയനില്‍ തിരികെയെത്തി. പാര്‍ഥീവ് പട്ടേലിനും ഫോം കണ്ടെത്താനായില്ല. രവിചന്ദ്രന്‍ അശ്വിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. ആശ്വിന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ്മ മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് ഷമിക്കാണ് ഒരു വിക്കറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button