സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് സീരീസില്‍ അപ്രതീക്ഷിതമായാണ് പാര്‍ഥീവ് പട്ടേല്‍ ഇന്ത്യന്‍ ടീമില്‍ കടന്ന് കൂടുന്നത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ബാറ്റിംഗിലെ പരാജയമാണ് രണ്ടാം ടെസ്റ്റില്‍ പാര്‍ഥീവിന് ടീമില്‍ ഇടം നേടി കൊടുത്തത്. രണ്ടാം ടെസ്റ്റില്‍ ടീമില്‍ എത്തിയതോടെ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് താരം.
14 വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീമിനായി വീണ്ടും കളത്തിലിറങ്ങുമ്പോള്‍ അത് താരത്തിന് ചരിത്രത്തിലേക്കുള്ള ചുവട് വയ്പ് കൂടിയായിരുന്നു. നിലവിലെ ടീമിലെ ഏറ്റവും മുതിര്‍ന്ന താരം എന്ന ബഹുമതിയാണ് പാര്‍ഥീവിനെ തേടിയെത്തിയിരിക്കുന്നത്.
അവസാനമായി ഏഴ്യയ്ക്ക് പുറത്ത് പാര്‍ഥീവ് കളിക്കുമ്പോള്‍ നിലവിലെ ടീം അംഗങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. 2004ല്‍ ഒസ്ട്രേലിയയില്‍ വച്ചായിരുന്നു പാര്‍ഥീവ് അവസാനമായി ഏഷ്യയ്ക്ക് പുറത്ത് കളിച്ചത്. അന്ന് 19 വയസായിരുന്നു താരത്തിന്.
16 വര്‍ഷത്തെ കരിയറില്‍ 23 ടെസ്റ്റുകളും 38 ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments