കൊച്ചി: എ.കെ.ജിക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം നടത്തിയ പരാമർശം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് മന്ത്രി എ.കെ.ബാലന്. വി.ടി.ബല്‍റാമിനെതിരെ നടക്കുന്ന പ്രതിഷേധം സ്വാഭാവികമാണ്. പ്രതിഷേധിക്കുന്നത് എകെജിയെ ഇഷ്ടപ്പെടുന്നവരാണ്. അല്ലാതെ ആരും നിര്‍ദേശിച്ചിട്ടില്ല പ്രതിഷേധം അരങ്ങേറുന്നത്. മാപ്പ് പറഞ്ഞിട്ടും പ്രതിഷേധം തുടര്‍ന്നാല്‍ അക്കാര്യം അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: വിടി ബല്‍റാമിന് സംരക്ഷണം നല്‍കണം: സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
ആകാശയാത്രാ വിവാദത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുകയുണ്ടായി.ഓഖി ഫണ്ടാണ് ഉപയോഗിച്ചതെന്ന് തെറ്റായ പ്രചാരണമുണ്ടായി. ആകാശയാത്രാ വിവാദത്തില്‍ വിവാദ ഉത്തരവ് പിന്‍വലിച്ചത് ജനവികാരം കണക്കിലെടുത്താണെന്നും അദ്ദേഹം പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments