Latest NewsNewsGulf

സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ: യു.എ.ഇയില്‍ യുവതിയ്ക്ക് കടുത്ത ശിക്ഷ

അബുദാബി•വിവിധ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അശ്ലീല വീഡിയോകള്‍ പോസ്റ്റ്‌ ചെയ്ത യുവതിയ്ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും വന്‍ തുക പിഴയും. ഓണ്‍ലൈന്‍ വഴി അശ്ലീല വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിച്ചതിനും പൊതു സദാചാര ലംഘനം നടത്തിയതിനും കുറ്റക്കാരിയെന്ന് കണ്ടെത്തിയ അറബ് യുവതിയുടെ ശിക്ഷ അബുദാബിയിലെ ഫെഡറല്‍ സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.

ഓണ്‍ലൈന്‍ നിയമങ്ങള്‍ ലംഘിച്ചതിന് യുവതിയ്ക്ക് 250,000 ദിര്‍ഹം (ഏകദേശം 43.33 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയും ജഡ്ജ് വിധിച്ചിട്ടുണ്ട്.

You may also like: അബുദാബിയില്‍ മലയാളിയ്ക്ക് 20 കോടി സമ്മാനം

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ്, ട്വിറ്റര്‍, സ്നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയില്‍ നിരവധി അക്കൗണ്ടുകള്‍ തുറന്ന് അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചതിന് യുവതി അറസ്റ്റ് ചെയ്യാന്‍ അബുദാബി സൈബര്‍ ക്രൈം പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിടുന്നത്. അന്വേഷണത്തില്‍ ‘ദമാനി’ എന്ന പേരിലുള്ള അക്കൗണ്ട് വഴിയാണ് യുവതി അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി.

ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യുവതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

യുവതിയുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പ്രവര്‍ത്തനരഹിതമാക്കാനും യുവതി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ ഉള്‍പ്പടെയുള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button