
അബുദാബി: കോട്ടയം സ്വദേശിയെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി. കോട്ടയം കപ്പുംതല സ്വദേശി അരുൺ കെ അപ്പുവിനെ കുറിച്ചാണ് എട്ട് മാസമായി വിവരമില്ലാത്തത്. അബുദാബി മെർക്കാഡൊ ഹൈപ്പർമാർക്കറ്റിലാണ് യുവാവ് ജോലി ചെയ്തിരുന്നത്.
മകനെ കണ്ടെത്തി നല്കാന് മലയാളി കൂട്ടായ്മയോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് മാതാപിതാക്കള്‍. ഹംദാൻ സ്ട്രീറ്റിലെ ഇലക്ട്ര ഭാഗത്താണ് താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ എട്ട് മാസമായി വീട്ടുകാരുമായി ബന്ധമില്ല. ഫോൺ ഓഫ് ആണ്. വിവരം കിട്ടുന്നവർ 0553809417 നമ്പറിൽ ബന്ധപ്പെടണം.
Post Your Comments