ചില സമയങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ലൈംഗികതയോട് താല്‍പ്പര്യം കൂടുതലായിരിക്കും. പ്രത്യേകിച്ച് ആര്‍ത്തവകാലത്തു ലൈംഗികതാല്‍പര്യം ഉണ്ടാവുന്നതു സ്വാഭാവികം. മാത്രമല്ല, ആര്‍ത്തവ ദിവസങ്ങളുടെ മധ്യത്തിലാണ് ചില സ്ത്രീകളില്‍ ഏറ്റവുമധികം ലൈംഗിക അഭിനിവേശം ഉണ്ടാകുന്നതെന്നും ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, നേരിയ, ഒരു റിസ്‌ക് ഉണ്ടെന്നതും തള്ളിക്കളയാനാവില്ല. അണുബാധ ആണ് ആ പ്രശ്നം. ഭര്‍ത്താവ് ഇതേക്കുറിച്ച് മനസിലാക്കിയിട്ടുണ്ടാവും. ഒരിക്കല്‍ ഉണ്ടാവുന്ന അണുബാധ സുഖമായാല്‍ത്തന്നെ വര്‍ഷങ്ങളോളം അതിന്റെ പരിണതഫലങ്ങള്‍ ചില പുരുഷന്മാരില്‍ കാണാറുണ്ട്. ശുക്ലത്തിലെ സജീവമായ ബീജാണുക്കളുടെ എണ്ണം ഇതു കുറയ്ക്കുന്നതായി ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
എന്തായാലും ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുമ്പോള്‍ നല്ലൊരു ശതമാനം വരെ അപകടം കുറഞ്ഞു കിട്ടും. പിന്നെ വിവാഹജീവിതത്തിലെ ലൈംഗികശൈലി ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം തുറന്നു സംസാരിച്ചു പങ്കുവയ്ക്കേണ്ടതാണ്. വൃത്തിയുടെ ഒരു പ്രശ്നം ആര്‍ത്തവ സമയത്തെ സംയോഗത്തെക്കുറിച്ചു പറയുമ്പോള്‍ പുരുഷന്മാര്‍ ഉന്നയിക്കാറുണ്ട്. ചിലരില്‍ അതു മാനസികമായ അതൃപ്തി സൃഷ്ടിക്കുന്നു. ആ അതൃപ്തിയെത്തുടര്‍ന്നു വേണ്ടവണ്ണം ഉദ്ധാരണം കിട്ടാതെ പോകുന്നു. ഭാര്യയുടെ ‘നിര്‍ബന്ധത്തെ തുടര്‍ന്നു ബന്ധപ്പെടുന്നവരില്‍ പലരിലും ആ സംഭവം ഒരു വിരുദ്ധ ഓര്‍മയായി മാറാറുണ്ട്. ഇതൊക്കെ വച്ചു നോക്കുമ്പോള്‍ ആദ്യം ഭര്‍ത്താവിന്റെ മനസു പഠിക്കൂ എന്ന് പറയാനാണ് തോന്നുന്നത്. ശേഷം ഒരുമിച്ചൊരു ധാരണയിലെത്തുക.
Post Your Comments