KeralaLatest NewsNews

ഇതര സമുദായത്തിൽപ്പെട്ട യുവതിയെ പ്രണയവിവാഹം കഴിച്ചു; ഊരുവിലക്കു ഭയന്ന് നാടുവിട്ട ദമ്പതികള്‍ മകള്‍ക്കൊപ്പം ജീവനൊടുക്കി

മറയൂര്‍: ഇതര സമുദായത്തിൽപ്പെട്ട യുവതിയെ മകൻ പ്രണയവിവാഹം കഴിച്ചു. ഇതേതുടർന്ന് നാടുവിട്ട ദമ്പതികളും മകളും തമിഴ്നാട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തത് ഇടുക്കി കാന്തല്ലൂര്‍ കീഴാന്തൂര്‍ സ്വദേശി മുരുകന്‍ (50), ഭാര്യ മുത്തുലക്ഷ്മി (45), മകള്‍ ഭാനുപ്രിയ (19) എന്നിവരാണ്.

ബന്ധുക്കൾ ഇവരെ കാണാനില്ലെന്നു പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഉദുമല്‍പ്പേട്ടയ്ക്കടുത്ത് എസ്.വി. പുരത്തെ പൊന്തക്കാട്ടില്‍ ഇന്നലെ രാവിലെ 11-നാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉദുമല്‍പേട്ടയില്‍ സ്വകാര്യ കോളജിലെ പഠനത്തിനിടെ ഇവരുടെ മകന്‍ പാണ്ഡ്യരാജ് സഹപാഠിയായ മഠത്തുകുളം സ്വദേശിനിയുമായി പ്രണയത്തിലായി.

പിന്നീട് ഇരുവരും കോളജ് വിട്ടെങ്കിലും പ്രണയം തുടര്‍ന്നു. ഇവര്‍ കഴിഞ്ഞ ശനിയാഴ്ച വിവാഹിതരായി. തുടർന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വിവരമറിഞ്ഞ മുരുകനും മുത്തുലക്ഷ്മിയും ഉദുമല്‍പേട്ടയിലെത്തി ബിരുദവിദ്യാര്‍ഥിനിയായ മകള്‍ ഭാനുപ്രിയയെ ഹോസ്റ്റലില്‍നിന്ന് ഒപ്പംകൂട്ടി. ബന്ധുക്കളെ തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നു വിളിച്ചറിയിച്ചു. തുടര്‍ന്ന് മറയൂര്‍ സബ് ഇന്‍സ്പെക്ടര്‍ ജി. അജയ്കുമാറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ പോലീസ് ഉദുമല്‍പേട്ടയിലെത്തി അന്വേഷണം നടത്തി. പഴനിക്കു സമീപത്തെ ടവര്‍ ലൊക്കേഷനില്‍ മുരുകന്റെ മൊബൈല്‍ ഫോണ്‍ സ്വിച്‌ഓഫ് ആയതായി കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസമായി നടത്തിയ തെരച്ചിലിലാണ് എസ്.വി. പുരത്തെ റെയില്‍വേ ട്രാക്കിനു സമീപം പൊന്തക്കാട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button