Latest NewsNewsBusiness

മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വില കൂടും

ന്യൂഡല്‍ഹി : മേയ്ക്ക് ഇന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ധനകാര്യമന്ത്രാലയം ഇലക്ട്രോണിക് ഉപകരണങ്ങളുടെ നികുതി ഉയര്‍ത്തി. മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, മൊബൈല്‍ പ്രജക്ടറുകള്‍, വാട്ടര്‍ ഹീറ്റര്‍, തുടങ്ങി ഇലക്ട്രിക്ക് ഉകരരണങ്ങളുടെ നികുതിയാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്.

പുതിയ വിജ്ഞാപനം അനമുസരിച്ച് ടെലിവിഷന്‍ സെറ്റുകളുടെ നികുതി പത്തില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തി. മോണിറ്ററുകളുടേയും പ്രൊജക്ടറുകളുടേയും നികുകി 20 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു.

മൊബൈല്‍ ഫോണ്‍ നികുതി 15 ശതമാനമാക്കി ഉയര്‍ത്തി. വാട്ടര്‍ ഹീറ്റര്‍, ഹെയര്‍ ഡ്രെസ്സിംഗ് ഉപകരണം എന്നിവയ്ക്ക് നികുതി 20 ശതമാനം ഇരട്ടിയാക്കി.

ഈ സാമ്പത്തിക വര്‍ഷാവസാനത്തില്‍ ജി.എസ്.ടിയ്ക്കും കസ്റ്റംസ് നികുതിയ്ക്കുമായി 9.68 ലക്ഷം കോടി കേന്ദ്രം നീക്കിവെച്ചിരുന്നു.ഇക്കഴിഞ്ഞ നവംബറില്‍ ജി.എസ്.ടി കൗണ്‍സില്‍ 210 സാധനങ്ങളുടെ വില വെട്ടിക്കുറച്ചിരുന്നു. അതിനാല്‍ നികുതി വരുമാനത്തില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് ഇലക്ട്രോണിത് ഉപകരണങ്ങള്‍ക്ക് അധിക നികുതി ചുമത്തിയതെന്ന് ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിത്യ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button