മലപ്പുറം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകൾ കത്തിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെ ബന്ധുവിന്റെ വീട്ടിൽ വെച്ചിരുന്ന സി പി.എം വെട്ടം ലോക്കൽ സെക്രട്ടറി എൻ.എസ് ബാബുവിന്റെയും സഹോദരന്റെയും ബൈക്കുകളാണ് കത്തിച്ചത്. ബൈക്കിൽനിന്ന് തീ പടർന്ന് ഷെഡ്ഡിലേക്കും വീട്ടിലേക്കും തീ പടർന്നു പിടിച്ചു.
അക്രമത്തിനു പിന്നിൽ ആർ.എസ്.എസ് ആണെന്നും പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ആർ.എസ്.എസ് ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് സി.പി.എം ആരോപിച്ചു. പൊലീസ് കേസ് അന്വേഷണം തുടങ്ങി
Post Your Comments