തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അഴിമതിക്കാരുടെ സംരക്ഷകനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണം വാങ്ങിയതിന് ശേഷമാണ് അനധികൃത കെട്ടിട നിര്‍മാണം സാധൂകരിക്കാന്‍ പഞ്ചായത്ത് രാജ്, മുനിസിപ്പല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടു വരാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.
സംസ്ഥാനത്ത് ഇപ്പോള്‍ ഓര്‍ഡിനന്‍സ് രാജാണ് നടക്കുന്നത്. അനധികൃതമായി നിര്‍മ്മിച്ച ബഹുനില മന്ദിരങ്ങളും കെട്ടിടങ്ങളും ക്രമപ്പെടുത്തി സാധൂകരിക്കാനുള്ള നീക്കത്തിലൂടെ വന്‍ അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
Post Your Comments