Latest NewsNewsIndia

കണ്ടെയ്നറിനുള്ളിൽ കിടന്നുറങ്ങിയ ആറു പേർ ശ്വാസംമുട്ടി മരിക്കാന്‍ കാരണം ഇതാണ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറ് പേര്‍ ശ്വാസം മുട്ടി മരിച്ചു. കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. രുദ്രാപുര്‍ സ്വദേശികളായ അമിത്, പങ്കജ്, അനില്‍, നേപ്പാള്‍ സ്വദേശി കമല്‍, ഗോരഖ്പുര്‍ സ്വദേശികളായ അവ്ധാല്‍, ദീപ് ചന്ദ് എന്നിവരാണു മരിച്ചത്. കേറ്ററിങ് പണിയെടുത്തിരുന്ന ഇവര്‍ കന്റോണ്‍മെന്റ് മേഖലയിലെ ഒരു വിവാഹത്തിനു ഭക്ഷണം ഒരുക്കാനെത്തിയതാണെന്ന് പൊലീസ് അറിയിച്ചു. സൂപ്പര്‍വൈസറായ നിര്‍മല്‍ സിങ് രാത്രി വൈകി എഴുന്നേറ്റു കൂടെയുള്ളവരെ വിളിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചില്ല. ഉടന്‍തന്നെ പൊലീസിനെ അറിയിച്ചു.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അമിത്, പങ്കജ്, അനില്‍, കമല്‍ എന്നിവര്‍ മരിച്ചിരുന്നു. അവ്ധാലും ദീപ് ചന്ദും ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരം മരിച്ചു. തണുപ്പ് ശക്തമായതിനെ തുടര്‍ന്ന് കണ്ടെയ്‌നറിനുള്ളില്‍ അടുപ്പുകൂട്ടി തീ കാഞ്ഞിരുന്നു. അതു കെടുത്താതെയാണ് അവര്‍ കണ്ടെയ്‌നര്‍ അടച്ചു കിടന്നുറങ്ങിയത്. ഇതാണ് ശ്വാസംമുട്ടി മരിക്കാന്‍ കാരണം. അടച്ചിട്ടമുറിയില്‍ തീ കാഞ്ഞശേഷം അതു കെടുത്താതെ കിടന്നതാണു മരണകാരണമെന്നാണു പൊലീസിന്റെ വിശദീകരണം. കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button