ദുബായ്: 13 വയസുള്ള പെണ്‍ക്കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ദുബായില്‍ യുവാവ് പിടിയില്‍. പെണ്‍കുട്ടിയുടെ വീട്ടിലാണ് സംഭവം നടന്നത്. ഇതിനു പുറമെ ഇയാള്‍ കുട്ടിക്കു അശ്ലീല വീഡിയോ ഇ-മെയിലില്‍ അയച്ചു കൊടുത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് അശ്ലീല വീഡിയോയും അയച്ച സംഭവത്തില്‍ 27 കാരനായ ഇന്ത്യക്കാരാനായ യുവാവാണ് പിടിയിലായത്.
ഇന്ത്യന്‍ പെണ്‍കുട്ടിക്കു നേരെയാണ് ലൈംഗിക പീഡനം നടന്നത് . കുട്ടിക്ക് 11 വയസ്സായ സമയം മുതല്‍ പീഡനം നടക്കുകയായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റിലാണ് ബുര്ദുനിയ പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച പരാതി ലഭിച്ചത്.
പ്രതി വീട്ടില്‍ വച്ച് തന്നെ പല തവണ ലൈംഗിക പീഡനത്തിനിരയാക്കി. പക്ഷേ ഇതു വീട്ടില്‍ പറഞ്ഞില്ല. എന്നെ ഇതു പറഞ്ഞാല്‍ മാതാപിതാക്കള്‍ തല്ലുമെന്നും ഇന്ത്യയിലേക്ക് തിരിച്ച് അയ്ക്കുമെന്നു പ്രതി ഭീഷണിപ്പെടുത്തിയെന്നും കുട്ടി വെളിപ്പെടുത്തി.
തന്റെ മകളുടെ ഇമെയില്‍ ഇന്‍ബോക്സ് പരിശോധിക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് റേറ്റുചെയ്ത ക്ലിപ്പ് കണ്ടെത്തിയതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഇക്കാര്യം ഞാന്‍ കുട്ടിയുമായി സംസാരിച്ചു. അപ്പോഴാണ് പീഡന വിവരം കുട്ടി തുറന്നു പറഞ്ഞത്. പ്രതി വീട്ടില്‍ വരുന്ന വേളയില്‍ കുട്ടി ആകുലപ്പെടുന്നത് എന്തുകൊണ്ടാണ് എന്നു ഞാന്‍ അപ്പോള്‍ മനസിലാക്കിയെന്നു കുട്ടിയുടെ അമ്മ പറഞ്ഞു.
പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. കോടതി കേസില്‍ ഇനി ഡിസംബര്‍ 17 നു വാദം കേള്‍ക്കും.
Post Your Comments