ശ്രീനഗര്‍: ഭീകര സംഘടനയായ ലഷ്കര്‍ ഇ തോയിബയില്‍ ചേര്‍ന്ന കശ്മീരി ഫുട്ബോള്‍ താരം അമ്മയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കീഴടങ്ങി. മജീദ് ഖാന് എന്ന യുവാവാണ് സുരക്ഷാ സൈനികരുടെ മുന്‍പാകെ എത്തി കീഴടങ്ങിയത്. ഭീകര സംഘടനയില്‍ നിന്ന് തിരിച്ചു വരാനുള്ള മജീദിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും മജീദിദ് ഉടന്‍ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനുള്ള എല്ലാവിധ സഹായവും സൈന്യം ചെയ്യുമെന്നും മേജര്‍ ജനറല്‍ ബി.എസ് രാജു പറഞ്ഞു.
അനന്ത്നാഗിലെ സര്‍ക്കാര്‍ കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആയിരുന്നു മജീദ് ഖാന്. അമ്മയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മജീദ് ഭീകര സംഘടനയില്‍ നിന്ന് തിരിച്ചെത്തിയത്. ദക്ഷിണ കശ്മീരിലെ സുരക്ഷാ സൈനികരുടെ ക്യാംപിലേക്ക് എത്തി കീഴടങ്ങിയ ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.
Post Your Comments