തിരുവനന്തപുരം: കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതി പോലും വിമര്‍ശിച്ച തോമസ് ചാണ്ടിക്കൊപ്പം ഇനി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ. ചരിത്രത്തിലാദ്യമായാണ് നാല് മന്ത്രിമാർ പ്രതിഷേധ സൂചകമായി വിട്ടു നിൽക്കുന്നത്. ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, കെ രാജു, തിലോത്തമന്‍ തുടങ്ങിയ സിപിഐ മന്ത്രിമാര്‍ ആരും യോഗത്തിൽ പങ്കെടുക്കുന്നില്ല.
തോമസ് ചാണ്ടിയുടെ രാജിയില്ലാതെ ഇനി സിപിഐ സര്‍ക്കാരുമായി സഹകരണത്തിനില്ലെന്ന സൂചനയാണ് ഇതോടെ സജീവമാകുന്നത്.മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് ചാണ്ടി നടത്തിയ പ്രസ്താവന സിപിഐയെ ചൊടിപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാനുള്ള തീരുമാനം എടുത്തത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമാണ്.
തോമസ് ചാണ്ടി പങ്കെടുത്ത ഈ മന്ത്രിസഭാ യോഗം ഇടതുപക്ഷത്തിന് തീരാകളങ്കമായിരിക്കുകയാണ് . മന്ത്രിസഭയുടെ പ്രതിശ്ചായക്ക് മങ്ങലേറ്റിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ അമർഷമുണ്ട്.
Post Your Comments