അഹമ്മദാബാദ്: കോൺഗ്രസ്സിന് തിരിച്ചടിയായി, പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ ലൈംഗീക വീഡിയോയ്ക്ക് പിന്നാലെ മറ്റൊരു ഒളിക്യാമറ വീഡിയോ കൂടി പുറത്തായി. കൂട്ടുകാരുമായി ചേര്‍ന്ന് മദ്യപിക്കുന്ന വീഡിയോയാണ് ഗുജറാത്ത് പ്രാദേശിക ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. പട്ടേല്‍ സമുദായത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തലമുണ്ഡനം ചെയ്ത് മാര്‍ച്ച് നടത്തിയ ദിവസമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ഈ ചാനലിന്റെ അവകാശ വാദം.
രണ്ടാമത്തെ വീഡിയോയെക്കുറിച്ച് ഹാര്‍ദിക് ഇതുവരെ പ്രതികരിച്ചിട്ടില്ല.അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായ നേതാവുകൂടിയായ ഹാര്‍ദിക് കോണ്‍ഗ്രസിനാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. തന്റെ ലൈംഗീക വീഡിയോ പുറത്തായപ്പോൾ ബിജെപിയുടെ നെറികെട്ട രാഷ്ട്രീയമാണ് ഇതിലൂടെ കാണാൻ കഴിഞ്ഞതെന്ന് ഹാർദിക് പറഞ്ഞിരുന്നു. എന്നാൽ രണ്ടാമത്തെ വീഡിയോയെ പറ്റി ഒന്നും പ്രതികരിച്ചിട്ടില്ല.
Post Your Comments