ന്യൂഡൽഹി: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഇന്ദ്രനീല്‍ രാജ്യഗുരുവിന് തൊട്ടുപിന്നാലെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടതായി റിപ്പോർട്ട്. ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണിയ്‌ക്കെതിരെ രാജ്‌കോട്ടില്‍ മത്സരിച്ചു പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇന്ദ്രനീല്‍ രാജ്യഗുരു കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ടത്. എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ അമ്പതോളം കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭരണം പിടിച്ചെടുത്ത് യുവ നേതാക്കള്‍ക്ക് നല്‍കുന്ന എഐസിസി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെതിരെ പ്രതിഷേധിച്ചാണ് ഇത്രയും കൊഴിഞ്ഞു പോകുണ്ടായിരിക്കുന്നത്.സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായ അമിത് ഛാവഡ കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടത്തിയ പത്രസമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയിരുന്നു. മറ്റൊരു നേതാവും ജാസ്ദന്‍ എംഎല്‍എയുമായ കുന്‍വര്‍സിങ് ബാവാലിയ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ്.
ഇദ്ദേഹം കൂടി പാര്‍ട്ടി വിട്ടുന്ന സാഹചര്യവുണ്ടായാല്‍ ബിജെപിയ്ക്ക് അതൊരു മുതല്‍ കൂട്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതാക്കളുടെ കൂടെ അണികള്‍ കൂടി പാര്‍ട്ടി വിടുന്നതാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
Post Your Comments