ആരുമില്ലാതെ തെരുവില്‍ ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന വത്സ ടീച്ചറിന് ഇനി ആഹാരത്തിന് വേണ്ടി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ടി വരില്ല. കോര്‍പറേഷന്‍ വൃദ്ധസദനത്തില്‍ ഇനി വത്സടീച്ചര്‍ സുരക്ഷിതയാണ്. തനിക്ക് മുന്നിലെത്തിയ സ്ത്രീ ഒരു അധ്യാപികയായിരുന്നു എന്ന് തിരിച്ചറിഞ്ഞ് അവര്‍ക്ക് അഭയമൊരുക്കാന്‍ മുന്നിട്ടിറങ്ങിയത് വിദ്യ എന്ന യുവതിയും അവരുടെ ഫേസ്ബുക്ക് പോസ്റ്റുമാണ്. ജന്മം നല്‍കിയ പിതാവിനേയും, നൊന്തു പ്രസവിച്ച മാതാവിനേയും തെരുവോരങ്ങളില്‍ ഉപേക്ഷിച്ച് സുഖസൗകര്യങ്ങള്‍ തേടി പോകുന്ന മക്കള്‍ വാഴുന്ന ഈ യുഗത്തില്‍ ഇതൊന്നും വലിയ അതിശയോക്തി ഉള്ള കാര്യമല്ല.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനരികിലെ ചെടികളില്‍ നിന്നും എന്തൊക്കെയോ പൊട്ടിച്ചു തിന്നു കൊണ്ട് വിശപ്പടക്കാന്‍ പാടുപെടുന്ന വൃദ്ധയായ സ്ത്രീയുടെ വിശപ്പിന്‍റെ കാഠിന്യം മനസ്സിലാക്കി കൂട്ടുകാരിയെ കാത്തു നിന്നിരുന്ന വിദ്യ എന്ന പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍ പെടുകയും ആ സഹോദരി അവര്‍ക്കു ഭക്ഷണം വാങ്ങി നല്‍കുകയും ചെയ്തത് വലിയൊരു അതിശയമുള്ള കാര്യമല്ലെങ്കിലും ഇതില്‍ അല്‍പം വിഷമവും, അതിശയോക്തിയും ഉണ്ട്.
കാരണം ഭക്ഷണം കഴിക്കുമ്പോള്‍ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ ആ പെണ്‍കുട്ടി അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി താന്‍ ഭക്ഷണം വാങ്ങി നല്‍കി വിഷപ്പടക്കിയത് മലപ്പുറം ഇസ്ലാമിയ്യ പബ്ലിക് സ്കൂളില്‍ പഠിപ്പിച്ചിരുന്ന കണക്ക് ടീച്ചര്‍ക്കായിരുന്നുവെന്ന് വിദ്യയ്ക്ക് മനസിലായത്. പേര് വത്സ. പെണ്‍കുട്ടി ടീച്ചറുടെ സമ്മതത്തോടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ടീച്ചര്‍ പഠിപ്പിച്ചിരുന്ന വിദ്യാര്‍ഥികളും, നാട്ടുകാരും തിരിച്ചറിയുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ടീച്ചറെ തേടിയെത്തുകയും സംരക്ഷണ തണല്‍ സൃഷ്ട്ടിക്കുകയും ചെയ്തുവെന്നുള്ളത് ഈ വേദനക്കിടയില്‍ വളരേയധികം സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. ഈ അധ്യാപികക്ക് തണല്‍ ഒരുക്കാന്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിക്കാന്‍ സന്മനസ്സ് കാണിച്ചത കളക്ടര്‍ ദിവ്യ എസ് നായരാണ്.
പിന്നീട് ടീച്ചറെ തിരിച്ചറിഞ്ഞ ഉടനെ ഞങ്ങളുടെ ടീച്ചറെ ഞങ്ങള്‍ നോക്കിക്കോളാം ഞങ്ങളിതാ പുറപ്പെടുകയായി എന്ന് പറഞ്ഞു സ്വന്തം ടീച്ചറെ അല്ലെങ്കില്‍ അമ്മയെ തേടി മലപ്പുറം ഇസ്ലാമിക് പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥികളും രംഗത്ത് എത്തിയിരുന്നു. ഇത് കണ്ടപ്പോള്‍, കേട്ടപ്പോള്‍ ചുറ്റിലും നോക്കാന്‍ ഭയമാണ്, അത്രമാത്രം വേദനയും, വിഷമവും ഈ ചിത്രങ്ങള്‍ സമ്മാനിച്ചു
ഒറ്റ പ്രാര്‍ത്ഥനയെ ഉള്ളൂ വഴിയരികില്‍ ഇങ്ങനെയൊരു അവസ്ഥയില്‍ നമ്മുടെ കൂടെ പഠിച്ചവരെയോ, അധ്യാപകരെയോ വേണ്ടപ്പെട്ടവരെയോ കാണാന്‍ ഇടവരുത്തല്ലേ. അങ്ങിനെയൊരു അവസ്ഥ താങ്ങാവുന്നതിലും അപ്പുറമാണ്. ഇനി ഇങ്ങനെ ഒരു വത്സ ടീച്ചര്‍ ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം.
Post Your Comments