ഹൈദരാബാദ്: ഭിക്ഷാടനം നിരോധിച്ചു. ഹൈദരാബാദ് നഗരത്തിലെ ഭിക്ഷാടനമാണ് നിരോധിച്ചത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഗതാഗത കുരുക്കിലും കാല്‍നട യാത്രക്കാര്‍ക്കിടയിലും ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്നവരെ കണ്ടാല്‍ ഇനിമുതല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ചില സംഘടനകൾ നടത്തിയ പഠന പ്രകാരം 14,000 ഭിക്ഷാടകർ ഉള്ളതായാണ് റിപ്പോർട്ട്. ഇതിൽ 1500 ഓളം പേർ കുട്ടികളാണെന്നത് ഏറെ ഞെട്ടൽ ഉളവാക്കുന്നു.
Post Your Comments