രാജ്കോട്ടില്‍ ഇന്ത്യ ന്യൂസീലന്‍ഡ് രണ്ടാം ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 40 റണ്‍സിനാണ് മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയായി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് 20 ഓവറില്‍ 196 എന്ന കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കി. കോളിന് മണ്‍റോ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ന്യൂസീലന്‍ഡിനെ മികച്ച സ്കോറില്‍ എത്തിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റിനു 156 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. 58 പന്തില്‍ 109 റണ്‍സുമായി പുറത്താകാതെ നിന്ന കോളിന് മണ്‍റോയാണ് മാന്‍ ഓഫ് ദി മാച്ച്.
ഈ മാസം ഏഴിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.
Post Your Comments