KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബുലൈസിനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞ് പിതാവ് നാസര്‍

 

കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതി അബുലൈസ് ഉടന്‍ കീഴടങ്ങുമെന്ന് സൂചന. വിദേശത്ത് ഒളിവില്‍ കഴിയുന്ന അബുലൈസ് സുപ്രീംകോടതിയിലെ കേസ് കഴിയുന്നതോടെ നേരിട്ടെത്തി കീഴടങ്ങുമെന്നാണ് പിതാവ് എം.പി.സി.നാസര്‍ പറഞ്ഞത്. സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമില്ലാത്ത മകനെ ഡിആര്‍ഐയുടെ അഭിഭാഷകനാണ് കുടുക്കിയതെന്ന് പ്രതിയുടെ കുടുംബം ആരോപിച്ചു.

കൊഫെപോസ നിയമ പ്രകാരം തടവ് വിധിച്ചതിനെ തുടര്‍ന്ന് മൂന്നു കൊല്ലമായി ദുബായില്‍ ഒളിവില്‍ കഴിയുകയാണ് അബുലൈസ്. ഏഴാം പ്രതിയായ കൊടുവള്ളി നഗരസഭാംഗം കാരാട്ട് ഫൈസലാണ് തുടക്കത്തില്‍ കേസ് നടത്തിയിരുന്നത്. കൊഫെപോസ ചുമത്തിയതോടെ പരസ്പരം തെറ്റിയെന്നും നാസര്‍ പറയുന്നു.

കേസില്‍ പെട്ടതോടെ മകന്‍ നാട്ടിലെത്തിയിട്ടില്ലെന്നാണ് നാസറിന്റെയും കുടുംബത്തിന്റെയും വാദം. അതേ സമയം ഏഴുമാസം മുമ്പ് അബുലൈസ് കൊടുവള്ളിയിലെ കൊയപ്പ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന്റെ തെളിവുകള്‍ ഡിആര്‍ഐ ശേഖരിച്ചിട്ടുണ്ട്. അബുലൈസിനെ രക്ഷിക്കാന്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് ഇടപെട്ടതായും സൂചനയുണ്ട്. കൊഫെപോസ പ്രകാരം വാറന്റുള്ള അബുലൈസ് കാഠ്മണ്ഡു വഴി കേരളത്തിലേക്കു കടക്കുന്നതിനിടെ ഉത്തര്‍പ്രദേശ് പൊലീസിന്റെ പിടിയിലായപ്പോഴാണ് എഡിജിപി നേരിട്ട് ഇടപട്ടതെന്നാണു വിവരം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും 2017 ജനുവരിയിലും ഏപ്രിലിലും അബുലൈസ് കേരളത്തിലെത്തി. ഡിആര്‍ഐയുടെ തിരിച്ചറിയല്‍ നോട്ടിസുള്ളതിനാല്‍ കാഠ്മണ്ഡു വഴിയാണ് നാട്ടിലെത്തിയിരുന്നത്. യാത്രയ്ക്കിടെ ജനുവരിയില്‍ യുപി പൊലീസിന്റെ പിടിയിലായി. മണിക്കൂറുകള്‍ക്കകം കേരള പൊലീസിലെ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉത്തര്‍പ്രദേശ് പൊലീസുമായി ബന്ധപ്പെട്ടു പ്രതികള്‍ നാട്ടിലുണ്ടെന്ന വിവരം ഡിആര്‍ഐ അറിയിച്ചിട്ടും അബുലൈസിനെ പിടികൂടാതെ പൊലീസും രഹസ്യാന്വേ·ഷണ വിഭാഗവും ഒത്തുകളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ വഴി 39 കിലോ സ്വര്‍ണം കടത്തിയ സംഘത്തിലെ പ്രധാനിയാണ് അബുലൈസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button