കണ്ണൂർ ; ഐഎസിൽ ചേർന്ന അഞ്ചു മലയാളികൾ കൊല്ലപ്പെട്ടു. കണ്ണൂർ ജില്ലയിൽ നിന്നും ഐഎസിൽ ചേർന്ന കണ്ണൂർ ചാലാട് ഷഹനാദ് (25), വളപട്ടണം മൂപ്പൻപാറയിലെ റിഷാൽ (30), പാപ്പിനിശേരിയിലെ പഴഞ്ചറപള്ളിയിലെ ഷമീർ (45), ഇയാളുടെ മൂത്തമകൻ സൽമാൻ (20), കമാൽപീടികയിലെ മുഹമ്മദ് ഷാജിൽ (25) എന്നിവർ കൊല്ലപ്പെട്ട വിവരമാണ് പോലീസിന് ലഭിച്ചത്. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും പോലീസ് പുറത്തു വിട്ടിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽനിന്നും 15 പേർ ഐഎസിൽ ചേർ ഇതിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. അഞ്ചുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായെന്നും ബാക്കി അഞ്ചു പേർ ഇപ്പോഴും സിറിയയിൽ ഐഎസിനു വേണ്ടി പോരാടുന്നുണ്ടെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.
ഐഎസുമായി ബന്ധപ്പെട്ട പ്രവർത്തകർ പിടിയിലായതിനെ തുടർന്ന് അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Post Your Comments