കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസ് സുപ്രിം കോടതിയെ സമീപിക്കാൻ ഒരുങ്ങി മഹിജ. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടാണ് ജിഷ്ണുവിന്റെ അമ്മ മഹിജ ഇന്ന് സുപ്രിം കോടതിയെ സമീപിക്കുക. ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ജിഷ്ണുവിന്റെ അമ്മ മഹിജ കോടതിയെ സമീപിക്കുന്നത്.
അന്വേഷണം ശരിയായ ദിശയിലല്ല പൊലീസില്‍ വിശ്വാസം പൂര്‍ണ്ണമായും നഷ്ടമായി. കൃഷ്ണദാസടക്കമുള്ള ആരോപണ വിധേയരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന ഗുരുതര ആരോപണങ്ങൾ അപേക്ഷയിൽ മഹിജ ഉന്നയിക്കും. കൂടാതെ പൊലീസ് അന്വേഷണത്തില്‍ തുടക്കം മുതല്‍ സംഭവിച്ച വീഴ്ചകളും അപേക്ഷയിൽ മഹിജ തുറന്നു കാട്ടും.
സംസ്ഥാന സര്‍ക്കാര്‍ ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് നേരത്തെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. കേസ് ഏറ്റെടുക്കുന്നതില്‍ നിലപാടറിയിക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചെങ്കിലും സിബിഐ ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
Post Your Comments