നാദാപുരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സിപിഎം പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ തീവച്ചു നശിപ്പിച്ചു. തൂണേരി മുടവന്തേരി എംഎല്‍പി സ്കൂളിന് സമീപമുള്ള വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന റിനീഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയാണ് അക്രമികൾ കത്തിച്ചത്. റിനീഷിന്റെ വീട്ടിലേക്ക് വാഹന സൗകര്യം ഇല്ലാത്തതിനാല്‍ ബന്ധുവായ കൊയിലോത്ത് സജീവന്റെ വീട്ടിലായിരുന്നു വാഹനം നിര്‍ത്തിയിരുന്നത്.
ഓട്ടോ പൂര്‍ണമായും കത്തിനശിച്ചു. സജീവന്റെ ഭാര്യയും രണ്ട് ചെറിയ കുട്ടികളുമാണ് ഇൗ സമയം വീട്ടിലുണ്ടായിരുന്നത്. വീട്ടുമുറ്റത്തുനിന്ന് ശബ്ദം കേട്ടുണര്‍ന്നപ്പോഴാണ് ഓട്ടോ കത്തുന്നത് കണ്ടത്. ഓടിക്കൂടിയ നാട്ടുകാർ തീ വച്ചെങ്കിലും ഓട്ടോ പൂർണ്ണമായും കത്തി നശിച്ചിരുന്നു. തീ ഓട്ടോറിക്ഷയില്‍ നിന്ന് പടർന്ന് വീടിന്റെ ജനവാതിലിനും തീ പിടിച്ച് കട്ടിള ഉള്‍പ്പെടെ കത്തിനശിച്ചു.
വീട്ടിനകത്തെ മുറിയിലേക്ക് തീപടരുന്നതിനുമുന്പ് കണ്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പാറക്കടവില്‍ ഓട്ടോ തൊഴിലാളികള്‍ ഹര്‍ത്താല്‍ ആചരിച്ചു.
Post Your Comments