KeralaLatest NewsNews

വനിത ജീവനക്കാര്‍ക്ക് ഇനിമുതല്‍ ആര്‍ത്തവ അവധി

ആലപ്പുഴ : ആര്‍ത്തവ ദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ ദിനങ്ങളാണ്. പല തരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകളാണ് ആ ദിവസങ്ങളില്‍ അവര്‍ നേരിടുന്നത്.

എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ വനിതാ ജീവനക്കാര്‍ക്ക് ഇനി ആഴ്ചയില്‍ ഒരു ദിവസം അവധിയില്ല. ആഴ്ച ആവധി മാസത്തില്‍ ഒന്നിച്ചെടുക്കണമെന്നാണ് അധികൃതരുടെ അറിയിപ്പ്.

ഇതിനെ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ആയി കണക്കാക്കപ്പെടും. നിലവില്‍ ആര്‍ത്തവ ദിവസങ്ങളില്‍ ക്ഷേത്രം ചുമതലയുള്ള സ്ത്രീ ജീവനക്കാര്‍ അവധിയെടുക്കുമായിരുന്നു. എന്നാല്‍ ഇത് അംഗീകൃത മായിരുന്നില്ല, ഇത് ഏത് അവധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ധനകാര്യ വിഭാഗത്തിനും വ്യക്തത ഉണ്ടായിരുന്നില്ല.

ബോര്‍ഡിലെ ക്ഷേത്രത്തിന്റെ ഭരണച്ചുമതലയുള്ള സബ്ഗ്രൂപ്പ് ഓഫീസര്‍ക്കും അക്കൌണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുമാണ് ആര്‍ത്തവ അവധി ലഭിക്കുക.

shortlink

Related Articles

Post Your Comments


Back to top button