തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ സർക്കാർ സ്കൂളുകളിലെ വനിതാ ജീവനക്കാർ പങ്കെടുക്കണമെന്ന് ഡിഡിഇ നിർദേശം. ആലപ്പുഴയിലെ സ്കൂളുകൾക്കാണ് നിർദേശം ലഭിച്ചിരിക്കുന്നത്. ഇന്നത്തെ സ്കൂൾ അസംബ്ലിയിൽ നവോത്ഥാന സന്ദേശം നൽകണമെന്നും നിർദേശത്തിൽ പറയുന്നു. വിദ്യാഭ്യാസ വകുപ്പ് ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്. എന്നാൽ സർക്കാർ നിർദേശ പ്രകാരമാണ് ഉത്തരവ് പുറത്തിറക്കിയതെന്ന് ഡിഡിഇ വ്യക്തമാക്കി.
Post Your Comments