Latest NewsKerala

കുട്ടികളെ വളർത്താൻ വനിതാ ജീവനക്കാർക്ക് അവധി നൽകാൻ ശുപാർശ

തിരുവനന്തപുരം : വനിതാ ജീവനക്കാർക്ക് കുട്ടികളെ സംരക്ഷിക്കാൻ നിശ്ചിതകാലത്തേക്ക് ശമ്പളത്തോടുകൂടിയ ശിശുസംരക്ഷണ അവധി അനുവദിക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ. കുട്ടികളെ സംരക്ഷിക്കാൻ എല്ലാ സർക്കാർ ഓഫീസുകളിലും ഇപ്പോൾ ക്രഷ് ഇല്ല. ഓഫീസ് സമയത്ത് കുട്ടികളുമായി വരുന്നതിന് ജീവനക്കാർക്ക് നിയന്ത്രണവുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക അവധി വേണമെന്ന ശുപാർശ.

സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ട്രാൻസ് ജെൻഡറുകളുടെയും ക്ഷേമം സംബന്ധിച്ച സമിതിയാണ് വിവിധ വിഷയം ഉന്നയിച്ച് ശുപാർശകൾ നൽകിയത്. ആയിഷാ പോറ്റിയാണ് സമിതിയുടെ അധ്യക്ഷ.

ഇവ കൂടാതെ ഡേ കെയർ കേന്ദ്രങ്ങളിൽ കുട്ടികൾക്കുനേരെ അതിക്രമങ്ങൾ നടക്കുന്നെന്ന് പരാതിയുണ്ടെന്നും അതുകൊണ്ട് എല്ലാ കേന്ദ്രങ്ങളിലും സി.സി.ടി.വി. ക്യാമറകൾ വെക്കണമെന്നും ശുപാർശയിൽ പറയുന്നു. ഒപ്പം ഭിന്നശേഷിക്കാർക്ക് ആനുകൂല്യം നൽകണം , സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയണം, കുടുംബ ബന്ധങ്ങളെ മോശമായി ചിത്രീകരിക്കുന്ന സീരിയലുകൾക്ക് വിലക്ക് ഏർപ്പെടുത്തണം തുടങ്ങിയ വിഷയങ്ങളും ശുപാർശയിൽ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button