ന്യൂഡല്‍ഹി: അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും മുസ്ലീം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും ഹിന്ദു എന്ന വാക്കും ഒഴിവാക്കണമെന്ന് യു.ജി.സി. സര്‍വ്വകലാശാലകളുടെ പേരില്‍ മതേതര സ്വഭാവം നിലനിര്‍ത്തണമെന്ന ലക്ഷ്യത്തോടെയാണ് യു.ജി.സി. ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.
അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും മുസ്ലീം എന്ന വാക്ക് ഒഴിവാക്കി അലിഗഢ് സര്‍വ്വകലാശാല എന്നോ അല്ലാത്തപക്ഷം സര്‍വ്വകലാശാല സ്ഥാപകന്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ സര്‍വ്വകലാശാല എന്നോ മാറ്റണമെന്ന് പാനല്‍ നിര്‍ദ്ദേശിക്കുന്നു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ പേരും ഭേദഗതി ചെയ്യാന്‍ പാനല്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
Post Your Comments