CinemaLatest NewsKollywoodMovie Gossips

അഭിനയ ജീവിതത്തിൽ 18 വർഷങ്ങൾ പിന്നിട്ട് തൃഷ

ചലച്ചിത്രലോകത്ത് പ്രവേശിച്ചിട്ട് പതിനെട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും താൻ ഫ്രഷ് ആണെന്നാണ് തെന്നിന്ത്യൻ നായിക തൃഷ പറയുന്നത്.അൻപതിൽപരം ചിത്രങ്ങളിൽ അഭിനയിച്ചു.ഒരേ സമയം സിനിമാ മേഖലയിൽ പ്രവർത്തിച്ച മറ്റ് നായികമാരൊക്കെ സിനിമ വിട്ടപ്പോൾ താൻ മാത്രം പിടിച്ചു നിന്നതിന്‍റെ കാരണം തൃഷ പറഞ്ഞതിങ്ങനെ. ഒരല്പം വിശ്രമം വേണമെന്ന് തോന്നി ഒരിടത്ത് ഒതുങ്ങിക്കൂടി കഴിഞ്ഞാല്‍ പിന്നില്‍ വരുന്നവര്‍ വളരെ മുമ്പേ എത്തും എന്നാണ്.

മുമ്പ് മുന്‍നിര നായകന്മാരുടെ പടങ്ങള്‍ മാത്രമാണ് താന്‍ ചെയ്തുകൊണ്ടിരുന്നത്. കഥ പോലും കേള്‍ക്കാന്‍ മിനക്കെട്ടിരുന്നില്ല. ഒരുകണക്കില്‍ അതും ഒരു പ്ലസ്സായിരുന്നു. മറ്റൊരുകണക്കില്‍ മൈനസ്.
വലിയ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോൾ വന്‍ ബഡ്ജറ്റ് എന്നതുകൊണ്ട് എല്ലാ പേരും അതില്‍ ശ്രദ്ധാലുക്കളാവും. അനാവശ്യമായ ഏതെങ്കിലും കുപ്രചരണം നടത്തുകയും ചെയ്യും. ഞാന്‍ ഇപ്പോള്‍ കഥ കേട്ട് അഭിനയിക്കുന്നു.പ്രോജക്‌ട് വലുതാണോ, ചെറുതാണോ എന്നൊന്നും അന്വേഷിക്കാറില്ല. എന്‍റെ ക്യാരക്ടര്‍ ഇഷ്ടപ്പെട്ടാല്‍ ഓക്കെ പറയും. നല്ല പടം, നല്ല കഥ, നല്ല ക്യാരക്ടര്‍ ഇതാണിപ്പോള്‍ എന്‍റെ തീരുമാനം.

ബോളിവുഡ് താല്പര്യമില്ലെന്നും ഒരേസമയം തമിഴ്-തെലുങ്ക് ഭാഷകളിൽ ചിത്രങ്ങൾ ചെയ്യാറുണ്ടെന്നും താരം പറഞ്ഞു. നിവിൻ പോളിക്കൊപ്പമുള്ള തന്‍റെ ആദ്യ മലയാളം ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്നും തൃഷ തുറന്നുപറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button